മീ ടു ഇട്ടും പിന്‍വലിച്ചും ശോഭന,നൈസായിട്ട് തല ഊരിയതാണല്ലേ എന്ന് ആരാധകര്‍
കുറച്ചു മുന്‍പ് മീ ടു എന്നൊരു പോസ്റ്റ് ശോഭന ഫേസ്ബുക്കിലിട്ടിരുന്നു. യാര് അന്ത ശങ്കരന് നമ്പി എന്നുള്ള ആകാക്ഷയോടുള്ള കമന്റുകളും ഉണ്ടായിരുന്നു.
മീ ടു വെളിപ്പെടുത്തലുമായി എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ പിന്തുണ ഉണ്ടാകുമെന്ന് നടി. മീ ടു വെളിപ്പെടുത്തലുമായി ധൈര്യത്തോടെ മുന്നിലെത്തുന്ന സ്ത്രീകളെ ബഹുമാനിക്കുന്നു. ഏതു തരത്തിലുള്ള അതിക്രമവും തുറന്നുപറയേണ്ടതാണ്. ഈ പ്രതിഷേധം പോസിറ്റീവായി തോന്നുന്നുവെന്നും ഇത് ഭാവിയില്‍ സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ നല്ല അന്തരീക്ഷത്തിന് വഴിയൊരുക്കുമെന്നും ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ചു മുന്‍പ് മീ ടു എന്നൊരു പോസ്റ്റ് ശോഭന ഫേസ്ബുക്കിലിട്ടിരുന്നു. യാര് അന്ത ശങ്കരന് നമ്പി എന്നുള്ള ആകാക്ഷയോടുള്ള കമന്റുകളും ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശോഭന പോസ്റ്റ് വലിക്കുകയും ചെയ്തു. പുതിയ പോസ്റ്റിന് പിന്നാലെയും ശോഭനയെ കളിയാക്കി കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നൈസ് ആയ്ട്ട് തല ഊരി, ഇതാരേയോ പേടിപ്പിക്കാൻ ഇട്ടതല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Yes ! #MeToo in support of the women who came out to voice their protest s about being object s of sexual harassment in...
Posted by Shobana on Sunday, November 4, 2018