ചരിത്രം.. അതുളളവർക്കല്ലേ അറിയൂ.. ബി.ജെ.പിയെ വിമര്‍ശിച്ച് എം.എ നിഷാദ്
വാഗണ്‍ ട്രാജഡി എന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്തിയും 3000 കോടി മുടക്കി പ്രതിമ പണിഞ്ഞ് ചരിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായിരുന്നു നിഷാദ് പങ്ക് വച്ചത്
ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കും ഹിന്ദു ജന്മികള്‍ക്കുമെതിരെ മലബാറില്‍ നടന്ന മാപ്പിള ലഹളയില്‍ പങ്കെടുത്ത് ജയിലിലായ 67 പേരെ 1921 നവംബര്‍ 20ന് നിഷ്ക്രിയമായി കൊലപ്പെടുത്തിയതാണ് വാഗണ്‍ ട്രാജഡി. വാഗണ്‍ ട്രാജഡി എന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്തിയും 3000 കോടി മുടക്കി പ്രതിമ പണിഞ്ഞ് ചരിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ ഒരു തീവണ്ടിയില്‍ നിന്നും എടുത്ത് മാറ്റുന്ന ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കൂടെ വിമര്‍ശനാത്മകമായ കുറിപ്പും എഴുതിയാണ് നിഷാദ് പ്രതിഷേധമറിയിച്ചത്.
പഴയ കാലത്തെയും പുതിയ കാലത്തെയും ചരിത്രത്തിന്‍റെ വ്യത്യാസങ്ങളാണ് അദ്ദേഹം തന്‍റെ കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചത്. പഴയ കാലത്തിന്‍റെ ചരിത്രം സ്വന്തം നാടിന് വേണ്ടി പോരാടി രക്തസാക്ഷി ആയവരുടേയാണെന്നും പുതിയ രാഷ്ട്രീയം അവകാശപ്പെടാന്‍ ചരിത്രമില്ലാത്തതിനാല്‍ അത് സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നിഷാദ് പറയുന്നു. 3000 കോടി മുടക്കി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ നിര്‍മ്മിച്ച സര്‍ക്കാരിനെ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കാനും നിഷാദ് മറന്നില്ല.
എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Wagon Tragedy...
ചരിത്രത്തിന്റ്റെ ഏടുകളിൽ നിന്നും,കാലം മായ്ക്കാത്ത ചുവർ ചിത്രം....ചരിത്രം..അത് തിരുത്തപ്പെടാത്തതാണ്...സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ,ജനിച്ച നാടിന്റ്റെ സ്വാതന്ത്രത്തിന് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി,മരിച്ചടങ്ങിയ...അല്ല..കൊല്ലപ്പെട്ട,വീര ദേശാഭിമാനികൾ!!..രക്ത സാക്ഷികൾ...അതാണ് ചരിത്രം..
ഇനി പുതിയ കാലം...
ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന,സ്വന്തമായി അവകാശപ്പെടാൻ,ചരിത്രമോ,പാരമ്പര്യമോ ഇല്ലാത്ത....സ്വാതന്ത്ര്യ സമരത്തേ ഒറ്റികൊടുത്ത്,ബ്രിട്ടീഷ് നായ്ക്കളുടെ,പാദ സേവ നടത്തി,മാപ്പിരന്നവന്മാർ...പുതു ചരിത്രം എഴുതുന്ന കാലം...
ഒരു തീവണ്ടിയാപ്പീസിലെ ചുവരിൽ നിന്നും ഒരു പക്ഷെ നിങ്ങൾക്കാ ചിത്രങ്ങൾ മാറ്റാൻ കഴിയുമായിരിക്കും....പക്ഷെ...കാലം മാറ്റാത്ത ആ ചിത്രം നാടിനെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ ഒളി മങ്ങാതെ നിറഞ്ഞ് നിൽക്കും...
കടമെടുത്ത പട്ടേലിന്റ്റെ പ്രതിമ നിർമ്മിച്ച് കാക്കയ്ക്കും,പരുന്തിനും കാഷ്ഠിക്കാൻ അവസരമുണ്ടാക്കിയ ആ വലിയ മനസ്സുണ്ടല്ലോ..അതിനിരിക്കട്ടെ ഒരു ഭീകര ധ്വജപ്രണാമം....
NB
എന്റെ അഭിപ്രായങ്ങളാണ് ഇവിടെ കുറിക്കുന്നത്...അത് കണ്ട് കുരുപൊട്ടി,ഇവിടെ വിസർജനം നടത്താൻ വരുന്ന എല്ലാ സംഘി/ സംഘിണികളേയും ബ്ളോക്കുന്നതായിരിക്കും...സംഘിത്തരം വിളമ്പാനാണ് ഉദ്ദേശമെന്കിൽ...എതിർക്കാൻ തന്നെയാണ് തീരുമാനം.....പിന്നല്ല...
Wagon Tragedy... ചരിത്രത്തിന്റ്റെ ഏടുകളിൽ നിന്നും,കാലം മായ്ക്കാത്ത ചുവർ ചിത്രം....ചരിത്രം..അത്...
Posted by MA Nishad on Wednesday, November 7, 2018