എന്റെ പാട്ടിനെ കുറ്റം പറയുന്നവരോട്..ഞാന്‍ യേശുദാസല്ല;ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പാട്ടിന് വേണ്ടി ഞാന്‍ കൂടുതല്‍ കൂടിച്ചേര്‍ക്കലുകള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ശബ്ദത്തില്‍ തന്നെയാണ് പാടിയത്. 

Update: 2018-11-09 06:22 GMT
Advertising

ഹാസ്യനടനില്‍ നിന്നും നിര്‍മ്മാതാവിന്റെയും പാട്ടുകാരന്റെയും കുപ്പായം അണിയുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന നിത്യഹരിത നായകന്റെ നിര്‍മ്മാണം ധര്‍മ്മജനാണ്. കൂടാതെ ആദ്യമായി ഈ ചിത്രത്തിലൂടെ പിന്നണി ഗായകനാവുകയാണ് താരം. ചിത്രത്തില്‍ ധര്‍മ്മജന്‍ പാടിയ പാട്ട് ഹിറ്റാണ്. പാട്ടുകാരനായതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ധര്‍മ്മജന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ മനസ് തുറന്നത്.

നിത്യഹരിത നായകനിലെ പാട്ട്

നിത്യഹരിത നായകനില്‍ മൂന്ന് പാട്ടുകളാണ് ഉള്ളത്. അതില്‍ മകരമാസ എന്നു തുടങ്ങുന്ന പാട്ടാണ് ഞാന്‍ പാടിയത്. സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജും സംവിധായകന്‍ എ.ആര്‍ ബിനുരാജും ടീമിലെ മറ്റ് പലരും പാട്ട് പാടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു പുതിയ നടനെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു അവസരമാണ്, അത് ഞാന്‍ ഉപയോഗപ്പെടുത്തി. പിന്നെ എന്റെ പാട്ടിന് കുറ്റം പറയാന്‍ ഞാന്‍ യേശുദാസ് സാര്‍ ഒന്നുമല്ലല്ലോ. പാട്ടിന് വേണ്ടി ഞാന്‍ കൂടുതല്‍ കൂടിച്ചേര്‍ക്കലുകള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ശബ്ദത്തില്‍ തന്നെയാണ് പാടിയത്. ശരിക്കും അതൊരു രസകരമായ അനുഭവമായിരുന്നു.

നിരഞ്ജ് മണിയന്‍പിള്ളരാജു,മാനസ എന്നിവര്‍ നായികാനായകന്‍മാരാകുന്ന സകലകലാശാലയിലും ഞാന്‍ പാടുന്നുണ്ട്. അതൊരു ക്യാമ്പസ് ചിത്രമാണ്. പണ്ടാരക്കാല മത്തായി എന്നു തുടങ്ങുന്ന പാട്ടാണ് ഞാന്‍ പാടിയത്.

നിര്‍മ്മാണം ധര്‍മ്മജന്‍

എം ടൌണിനെ സംബന്ധിച്ചിടത്തോളം ധാരാളം നിര്‍മ്മാതാക്കളുണ്ട്. അതു നോക്കുമ്പോള്‍ ഞാനൊന്നുമല്ല. സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു, അങ്ങിനെയാണ് ഞാനതിന്റെ ഭാഗമാകുന്നത്. അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. നമ്മള്‍ ഒരു കട ഇട്ടാല്‍ ലാഭം വേണമെങ്കില്‍ നമ്മളും അവിടെ ഇരിക്കണം. ഒരു നിര്‍മ്മാതാവിന്റെ കാര്യമായാലും അതങ്ങിനെ തന്നെയാണ്. അതിനുള്ള ഫലം ആ സിനിമയില്‍ നിന്നും തിരിച്ചു കിട്ടും.

ധര്‍മ്മൂസ് ഫിഷ് ഹബ്

ഞാന്‍ തീരപ്രദേശത്ത് നിന്നും വന്നൊരാളാണ്. മത്സ്യ കൃഷി എനിക്ക് പണ്ടേ ഇഷ്ടമാണ്. കൊച്ചി നഗരത്തിന് പുതിയ മത്സ്യ സംസ്കാരം കൊണ്ടുവരണമെന്ന ആഗ്രഹത്തോടെയാണ് ഹബ് തുടങ്ങുന്നത്. ഇക്കാര്യത്തെക്കുറിച്ച് എന്റെ ചില സുഹൃത്തുക്കളോട് സംസാരിക്കുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഗിന്നസ് പക്രു എന്നിവര്‍ ചേര്‍ന്നാണ് ധര്‍മ്മൂസ് ഫിഷ് ഹബ് ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ അത് നല്ല രീതിയില്‍ പോകുന്നു. ജയസൂര്യയെ പോലുള്ള താരങ്ങള്‍ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ये भी पà¥�ें- നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാണം ധര്‍മ്മജന്‍; നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ये भी पà¥�ें- ദിലീപിനെ കാണാനെത്തി പൊട്ടിക്കരഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ये भी पà¥�ें- ജാമ്യത്തിലിറങ്ങിയ ദിലീപ്, പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍; ആരെയും വെറുതെ വിടില്ല ഈ ട്രോളന്‍മാര്‍

Tags:    

Similar News