ദേശീയ പുരസ്കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ഷാരൂഖ് ഖാന്‍
കൊല്‍ക്കൊത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Update: 2018-11-12 05:38 GMT
ഇത്രയും കാലമായിട്ടും തനിക്കൊരു ദേശീയ പുരസ്കാരം കിട്ടാത്തതില്‍ ദുഃഖമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൊല്‍ക്കൊത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഖാന്റെ പുതിയ ചിത്രമായ സീറോയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പലപ്പോഴും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് ഡാന്‍സ് ചെയ്യാനോ അല്ലെങ്കില്‍ അതിഥികളെ സ്വാഗതം ചെയ്യാനോ ആണ് തന്നെ ക്ഷണിക്കാറുള്ളത്. ഒരിക്കലും ഒരു പ്രതിനിധിയായിട്ട് വിളിക്കാറില്ല. അതിന് കാരണം ഞാന്‍ ഇന്റലിജന്റല്ല എന്നതാണ്. കൂടാതെ ഞാനൊട്ടും സ്മാര്‍ട്ടുമല്ല. കിഫിന്റെ(KIFF)പുരസ്കാരം എനിക്ക് തന്നതിന് മംമ്താ ദിയോട്(മംമ്താ ബാനര്‍ജി)നന്ദിയുണ്ട്. അത് ശരിക്കും സ്പെഷ്യലായിട്ടുള്ള അവാര്‍ഡാണെന്നും ഷാരൂഖ് പറഞ്ഞു.