ബിര്‍സ മുണ്ടയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ പാ രഞ്ജിത്ത്; ഇത്തവണ ഹിന്ദിയില്‍

Update: 2018-11-14 13:05 GMT
Advertising

കാലാ, കബാലി സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് തന്റെ അടുത്ത സിനിമയുമായി വരുന്നു. ഹിന്ദിയിലാണ് പാ രഞ്ജിത്ത് പുതിയ സിനിമ ഒരുക്കുന്നത്. പ്രശസ്‌ത ആദിവാസി സ്വതന്ത്ര സമര നേതാവ് ബിർസ മുണ്ടയുടെ ജീവിതമാകും ഇത്തവണ പാ രഞ്ജിത്ത് വെള്ളിത്തിരയിലെത്തിക്കുക. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ നിർണായക പങ്ക് വഹിച്ച ബിർസ മുണ്ടയുടെ ജീവിതം അതെ തീക്ഷ്ണതയോടെയാകും പ്രേക്ഷകർക്ക് മുന്നിലെത്തുകന്നാണ് അണിയറിയില്‍ നിന്നും ലഭിക്കുന്ന വിവരം.

മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് നിർമ്മിച്ച ശരീൻ മാട്രി കെടിഅ, കിഷോർ അറോറ എന്നിവരാണ് പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നിർമിക്കുക. സിനിമയുടെ എഴുത്തു ജോലികളിലാണ് ഇപ്പോഴെന്നും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ആരെന്ന് 2019 തുടക്കത്തിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

അറം സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഗോപി നൈനാറിന്റെ അടുത്ത സിനിമയും ബിർസ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. രണ്ട്‌ സിനിമകളും 2019 അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തി ചേരും.

Tags:    

Similar News