മുസ്‌ലിം കൊലപാതകങ്ങളുടെ നേർചിത്രമായി ശഹീദ് ഷോർട്ട് ഫിലിം
രാജ്യത്തെ പശു ഭീകരരുടെ ആക്രമണത്തിലൂടെ കൊല്ലപ്പെട്ട നിരപരാധികളായ മുസ്‌ലിങ്ങളുടെ കഥ നേര്‍ചിത്രമായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ശഹീദ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ. പശു ഭീകരതക്ക് പുറമേ സംഘ് പരിവാരിന്റെ വ്യാജ പ്രചരണമായ ലൗ ജിഹാദിനെയും ആള്‍ക്കൂട്ടകൊലപാതകവും ചര്‍ച്ച ചെയ്യുന്നുണ്ട് ശഹീദ് ഷോര്‍ട്ട് ഫിലിമില്‍. ഊമയായ യുവാവിന്റെയും യുവതിയുടെയും പ്രണയത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഹിന്ദുത്വം രാജ്യം കയ്യാളുമ്പോള്‍ ഒരാളുടെ എെഡന്റിറ്റി പോലും എങ്ങനെ കൊലപ്പെടാനുള്ള കാരണമാകുന്നു എന്ന് കൃതൃതയോടെ തന്നെ വരച്ചിടുന്നുണ്ട് ശഹീദില്‍.
അഫ്സല്‍ ഹുസൈനും യാസിറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാണം ഷഹബാസ് അക്രം-രോഷിത് പി. ഷഹന്‍ അബ്ദുല്‍ സമദാണ് ക്യാമറ. മാസിന്‍ മന്‍സൂര്‍ എഡിറ്റര്‍. ചിത്രം യൂടൂബില്‍ പ്രകാശനം ചെയ്തിട്ടുണ്ട്.