തലയുടെ വിശ്വാസം; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

താരം ഡബിള്‍ റോളിലെത്തുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്

Update: 2018-11-26 06:09 GMT
Advertising

അജിത് നായകനാകുന്ന വിശ്വാസത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. താരം ഡബിള്‍ റോളിലെത്തുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്.

ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ വിശ്വാസത്തിനും പ്രതീക്ഷകളേറെയാണ്. നയന്‍താരയാണ് നായിക. തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

Full View

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്.

ये भी पà¥�ें- തലയുടെ വിശ്വാസം പൊങ്കലിനെത്തും

Tags:    

Similar News