വിരഹവും പ്രണയവും പെയ്ത് കേദാര്‍നാഥിലെ പാട്ട്
ജാന്‍ നിസാര്‍ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗാണ്
Update: 2018-11-29 04:57 GMT
സുഷാന്ത് സിങും സാറാ അലിഖാനും ഒന്നിക്കുന്ന പ്രണയചിത്രം കേദാര്‍നാഥിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. ജാന്‍ നിസാര്‍ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗാണ്.
മുസ്ലിം യുവാവായ മന്‍സൂറും ഹിന്ദു യുവതിയായ മുക്കുവും തമ്മിലുള്ള പ്രണയവും ഉത്തരാഖണ്ഡ് പ്രളയവുമാണ് കേദാര്‍നാഥിന്റെ പ്രമേയം. അഭിഷേക് കപൂറാണ് സംവിധാനം. കപൂറും കനിക ദില്ലനും ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 7ന് പ്രദര്‍ശനത്തിനെത്തും.