മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി നടി സേതുലക്ഷ്മി
വൃക്ക രോഗിയായ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്‌നി മാറ്റിവെക്കണമെന്നും അതിന് ആവശ്യമായ സഹായം നല്‍കണമെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെടുന്നു.
‘ഞാന്‍ സേതുലക്ഷ്മിയമ്മയാണ്, നിങ്ങള്‍ക്കെല്ലൊവര്‍ക്കും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഞാനിപ്പോള്‍ നിങ്ങളുടെ മുന്നില്‍ എന്റെ മകന്റെ ആവശ്യവുമായാണ് നില്‍ക്കുന്നത്. എന്റെ മകനെ നിങ്ങള്‍ക്ക് അറിയാമെന്ന് കരുതുന്നു. അവന് ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അവന്റെ കിഡ്‌നി രണ്ടും പോയി കിടക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റി വെക്കണമെന്നാണ്. ഞാനെത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടത് സാധിക്കുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് പതിമൂന്ന് വയസ് രണ്ടാമത്തെ കുട്ടിക്ക് പന്ത്രണ്ട് വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഒരു സ്ത്രീയായ എനിക്ക് പരിമിതികളുണ്ട്’; സേതുലക്ഷ്മി പറയുന്നു.
‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാരമാകൂ. എന്നെ സഹായിക്കുക.’; സേതുലക്ഷ്മി പറഞ്ഞു.
കരമന പി.ആര്‍.എസ് ആശുപത്രിയിലാണ് മകന്റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ അവന് ഡയാലിസിസ് ചെയ്യണമെന്നും രക്തം മാറ്റണമെന്നും സേതുലക്ഷ്മി പറയുന്നു.
സേതുലക്ഷ്മി അമ്മയെ ബന്ധപ്പെടാനുള്ള നമ്പര്‍ :9567621177