താരദമ്പതികളായ ജെനീലിയയും റിതേഷും വീണ്ടും ഒന്നിക്കുന്നു

റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ധുവന്‍ ധാക്ക് എന്നു തുടങ്ങുന്ന പാട്ട് സീനിലാണ് ഇരുവരും ചുവട് വയ്ക്കുന്നത്

Update: 2018-12-03 05:04 GMT
Advertising

ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും വീണ്ടും ഒന്നിക്കുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ധുവന്‍ ധാക്ക് എന്നു തുടങ്ങുന്ന പാട്ട് സീനിലാണ് ഇരുവരും ചുവട് വയ്ക്കുന്നത്. കൂടുതല്‍ സുന്ദരിയായിട്ടാണ് ഗാനരംഗത്തില്‍ ജെനീലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് ജെനീലിയ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തുജേ മേരി കസം എന്ന ഹിന്ദി എന്ന ചിത്രത്തിലൂടെയാണ് ജെനീലിയ സിനിമയിലെത്തിയതെങ്കിലും ബോയ്സ് എന്ന തമിഴ് ചിത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. ഹരിണി എന്ന പേരിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് സ്വന്തം പേര് തന്നെ സ്വീകരിക്കുകയായിരുന്നു. സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ കാതല്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. ഉറുമിയിലൂടെ മലയാളത്തിലും ജെനീലിയ സാന്നിധ്യമറിയിച്ചു.

തേരേ നാല്‍ ലവ് ഹോയ ഗയാ, തുജേ മേരി കസം, മസ്തി എന്നിവയാണ് റിതേഷും ജെനീലിയയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍. 2012ല്‍ റിതേഷിനെ വിവാഹം ചെയ്ത ജെനീലിയ അഭിനയത്തിന് ഇടവേള നല്‍കുകയും ചെയ്തു. മൌലി താരത്തിന്റെ തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ആദിത്യ സര്‍പോത്തര്‍ സംവിധാനം ചെയ്യുന്ന മൌലിയുടെ നിര്‍മ്മാണവും ജെനീലിയയാണ്. ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.

Tags:    

Similar News