സല്‍മാനൊപ്പം ചുവട് വച്ച് ഷാരൂഖ് ഖാന്‍; സീറോയിലെ തകര്‍പ്പന്‍ പാട്ട് കാണാം
ഇസ്ക് ബാസി എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സുഖ്‍വിന്ദര്‍ സിംഗ്, ദിവ്യ കുമാര്‍ എന്നിവരാണ്.
Update: 2018-12-04 07:44 GMT
മസില്‍മാനൊപ്പം ചുവട് വച്ച് കുള്ളനായ ഷാരൂഖ് ഖാന്‍..ആരാധകരെ ആവേശത്തിലാഴ്ത്തി സീറോയിലെ പാട്ട് പുറത്തിറങ്ങി. ഇസ്ക് ബാസി എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സുഖ്‍വിന്ദര്‍ സിംഗ്, ദിവ്യ കുമാര്‍ എന്നിവരാണ്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അജയ് അതുലാണ്.
അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച കഥാപാത്രമായിട്ടാണ് അനുഷ്കയെത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.