കാഴ്ചയുടെ വിരുന്നൊരുക്കി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല ഉയരും

ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും

Update: 2018-12-07 02:53 GMT
Advertising

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. 7 ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ 160 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

Posted by International Film Festival of Kerala - IFFK Official on Thursday, December 6, 2018

ഉദ്ഘാടന സമ്മേളനത്തില്‍ ബുദ്ധദേവ് ദാസ്ഗുപ്തയാണ് മുഖ്യാതിഥി. വിഖ്യാത സംവിധായകരും സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. പ്രളയശേഷം ചെലവ് ചുരുക്കിയാണ് ഇത്തവണത്തെ മേള. 6 കോടിയെന്ന സര്‍ക്കാര്‍ സഹായം 3 കോടിയായി ചുരുങ്ങി. എങ്കിലും മാറ്റ് കുറയാതെ മേള നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Full View

7 ദിവസങ്ങളിലായി 160 ചത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പതിനായിരം ഡെലിഗേറ്റുകളെയാണ് ഇത്തവണ മേളക്ക് പ്രതീക്ഷിക്കുന്നത്. ഇതുവരെ 7500 ഡെലിഗേറ്റുകള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. ചെലവ് ചുരുക്കി നടത്തുന്ന മേളയുടെ മാറ്റ് കുറയില്ലെന്ന് സംഘാടകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇതിനായി ത്രിദിന പാസും നീണ്ട ക്യൂ ഒഴിവാക്കാന്‍ കൂപ്പണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള മീഡിയസെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മേളയുടെ സമഗ്ര വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായിട്ടുണ്ട്.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അസ്ഗാര്‍ ഫഹാദിയുടെ എവരിബഡി നോസ് ആണ് ഉദ്ഘാടന ചിത്രം. ഗോവ ചലചിത്രമേളയില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ. യൗ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മത്സരവിഭാഗത്തിലുണ്ട്. ഇന്ന് വൈകിട്ട് തിരി തെളിയുന്നതോടെ ഇനി വരുന്ന ഒരാഴ്ച ലോക സിനിമയുടെ അരങ്ങായി തലസ്ഥാനം മാറും.

ये भी पà¥�ें- അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍

Tags:    

Similar News