ക്രിക്കറ്റ് താരമായും പരിശീലകനായും ശിവകാര്‍ത്തികേയന്‍; കനായിലെ പാട്ട് കാണാം 

അരുണ്‍ രാജ കാമരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Update: 2018-12-27 04:40 GMT
Advertising

ഐശ്വര്യ രാജേഷ് ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലെത്തുന്ന കനായിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സാവല്‍’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാന്‍ ഒരു യുവതി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ശിവകാര്‍ത്തികേയനാണ് പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്. ക്രിക്കറ്റ് കളിക്കാരനായും പരിശീലകനായും താരം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Full View

അരുണ്‍ രാജ കാമരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദിപു നൈനാന്‍ തോമസ്, അരുണ്‍ രാജ കാമരാജ്, റാബിറ്റ് മാക് എന്നിവര്‍ ചേര്‍ന്നാണ് സാവല്‍ എന്ന ഗാനത്തിന്റെ ആലാപനം. ശിവാകാര്‍ത്തികേയന്റെ മകളും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഈ ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സത്യരാജ്, ധര്‍ശന്‍, ഇളവരാശ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാര്‍ത്തികേയനാണ് നിര്‍മ്മാണം.

ये भी पà¥�ें- കനാ, ഇത് ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ കഥ; ട്രയിലര്‍ കാണാം

Tags:    

Similar News