ആരാധക മനസുകളെ കീഴടക്കി യാത്രയിലെ ഗാനം
കൃഷ്ണകുമാർ സംഗീതം ചെയ്ത ഗാനം മണിക്കൂറുകൾക്കകം വൻ ഹിറ്റായിക്കഴിഞ്ഞു.
മമ്മൂട്ടി വൈ.എസ് രാജശേഖര റെഡ്ഡിയാകുന്ന യാത്രയിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. കൃഷ്ണകുമാർ സംഗീതം ചെയ്ത ഗാനം മണിക്കൂറുകൾക്കകം വൻ ഹിറ്റായിക്കഴിഞ്ഞു.
ശ്രീവെണ്ണല സീതരാമശാസ്ത്രിയാണ് യാത്രയിലെ രണ്ടാമത്തെ ഗാനത്തിനും വരികൾ എഴുതിയത്. കെ.എന്‍ കൃഷ്ണകുമാർ സംഗീതം ഒരുക്കിയ ഗാനം വന്ദേമാതരം ശ്രീനിവാസ് ആലപിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന യാത്ര പ്രധാനമായും കേന്ദ്രീകരിക്കുന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ പദയാത്രയിലാണ്. മമ്മൂട്ടിക്കൊപ്പം റാവു രമേശ്, സുഹാസിനി, അനസുയ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
മഹി വി രാഘവ് ആണ് തിരക്കഥ എഴുതിയ യാത്ര സംവിധാനം ചെയ്യുന്നത്. ഇരുപത് വർഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമാണ് യാത്ര. ഫെബ്രുവരി എട്ടിന് യാത്ര തിയറ്ററുകളിലേക്കെത്തും.