ബാല്യകാല പ്രണയത്തിന്റെ മനോഹാരിതയുമായി ‘എന്നോട് പറ ഐലവ് യൂന്ന്‌’ലെ പാട്ട്

‘അല്ലാഹ് അവളെന്റെ പെണ്ണാകണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

Update: 2019-01-04 05:57 GMT
Advertising

ബാല്യകാല പ്രണയത്തിന്റെ നിഷ്കളങ്കതയുമായി ‘എന്നോട് പറ ഐലവ് യൂന്ന്‌’ എന്ന പുതിയ സിനിമയിലെ ഗാനം. നവാഗതനായ നിഖില്‍ വാഹിദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘അല്ലാഹ് അവളെന്റെ പെണ്ണാകണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആലാപനം.

Full View

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രണയം പശ്ചാത്തലമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അര്‍ഷാദ് കെ.റഹീമിന്റേതാണ് ഗാനത്തിലെ വരികള്‍. അര്‍ജുന്‍ വി അക്ഷയയാണ് സംഗീതസംവിധാനം.

ഇല്‍ഹാന്‍ ലായിഖ്, അല്‍സാബിത്ത്,സൂരജ്, മേഘ മഹേഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിഖില്‍ വാഹിദാണ്. കഥ-ഷംസു പികെ, ഷിഹാബ് അഞ്ചലനാണ് നിര്‍മ്മാണം.

Tags:    

Similar News