‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’..കാലങ്ങളെ പ്രണയത്തിലാഴ്ത്തിയ ആ ഗാനമിതാ വീണ്ടും 

വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്

Update: 2019-01-11 05:37 GMT
Advertising

മലയാളത്തിലെ പോലെ തന്നെയായിരുന്നു ബോളിവുഡിന്റെ 80-90 കാലഘട്ടം. ഈ കാലഘട്ടത്തിലെ സിനിമകളെ പോലെ തന്നെയായിരുന്നു അന്നത്തെ പാട്ടുകളും . ഇന്നും ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന പാട്ടുകള്‍. 1994ല്‍ പുറത്തിറങ്ങിയ 1942 എ ലൌവ് സ്റ്റോറി എന്ന ചിത്രത്തിലെ ഏക് ലഡ്കി കോ എന്ന പാട്ടും ആരും മറക്കാനിടയില്ല. ആ ഗാനം വീണ്ടും റീമിക്സ് ചെയ്ത് എത്തിയിരിക്കുകയാണ്. അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. എന്ന ചിത്രത്തിലാണ് ഈ പാട്ട് റീമിക്സ് ചെയ്‍തിരിക്കുന്നത്. സോനം കപൂറും രാജ്കുമാര്‍ റാവുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Full View

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂഹി ചൗളയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ ഒരു റൊമാന്റിക് കോമഡി ചിത്രമാണ്.

Full View

1942 എ ലവ് സ്റ്റോറി അക്കാലത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ജാക്ക് ഷറോഫ്, അനില്‍ കപൂര്‍, മനീഷ കൊയ്‍രാള, അനുപം ഖേര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Full View
Tags:    

Similar News