ധനുഷിന്റെയും സായ് പല്ലവിയുടെയും ‘റൗഡി ബേബി’ ബില്‍ബോര്‍ഡ് ലിസ്റ്റില്‍

ധനുഷും സായ് പല്ലവിയും കൂടി തകര്‍ത്താടിയ ഗാനം ഇതിനോടകം ഒമ്പത് കോടിയിലധികം ആളുകളാണ് കണ്ടത്.

Update: 2019-01-19 04:43 GMT
Advertising

ധനുഷും സായ് പല്ലവിയും ചേര്‍ന്ന് അടിച്ചുപൊളിച്ച റൌഡി ബേബി പാട്ട് അതിര്‍ത്തികള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യു ട്യൂബ് ട്രന്‍ഡിംഗില്‍ ഈ ഗാനം ഒന്നാമത് എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മാരി 2വിലെ ഈ തകര്‍പ്പന്‍ പാട്ട്. ബില്‍ബോര്‍ഡ് യു ട്യൂബ് ചാര്‍ട്ടില്‍ നാലാമത് എത്തിയിരിക്കുകയാണ് ഗാനം.

Full View

ധനുഷും സായ് പല്ലവിയും കൂടി തകര്‍ത്താടിയ ഗാനം ഇതിനോടകം ഒമ്പത് കോടിയിലധികം ആളുകളാണ് കണ്ടത്. ധനുഷിനെ വെല്ലുന്ന പ്രകടനമാണ് ഗാനരംഗത്ത് സായ് പല്ലവി കാഴ്ച വച്ചത്. അത്ര അനായാസത്തോടെയാണ് സായ് ചുവടുകള്‍ വച്ചിരിക്കുന്നത്. ധനുഷും ദീയും ചേർന്നാണു റൗഡി ബേബി ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ടൊവിനോയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം.

ये भी पà¥�ें- വീണ്ടും കിടിലന്‍ നൃത്തവുമായി ധനുഷും സായ് പല്ലവിയും; പുതിയ പാട്ട് കാണാം

ये भी पà¥�ें- ധനുഷിന്‍റെ കൂടെ കട്ടക്ക് ഡാന്‍സ് ചെയ്ത് സായ് പല്ലവി; മാരി 2വിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

Tags:    

Similar News