അന്‍പേ..അന്‍പിന്‍....പേരന്‍പിനെ പോലെ ഹൃദയത്തില്‍ തൊടുന്നൊരു പാട്ട്
കാര്‍ത്തിക് ആണ് പാട്ട് പാടിയിരിക്കുന്നത്. സുമതി റാമിന്റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജ ഈണമിട്ടിരിക്കുന്നു.
മമ്മൂട്ടിയുടെ അതുല്യ പ്രകടനത്തിന് സാക്ഷ്യം വഹിച്ച പേരന്‍പിലെ പുതിയ പാട്ട് പുറത്തിറങ്ങി.അന്‍പേ ..അന്‍പിന്‍ എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തെ പോലെ തന്നെ നമ്മുടെ ഹൃദയത്തില്‍ തൊടും. പാപ്പായോടൊപ്പം കളിക്കുന്ന, മകള്‍ക്ക് വേണ്ടി ഡാന്‍സ് കളിക്കുന്ന അമുദവനെ പാട്ടില്‍ കാണാം. ശരിക്കും അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം അത്ര മേല്‍ ഹൃദ്യമായി പാട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. കാര്‍ത്തിക് ആണ് പാട്ട് പാടിയിരിക്കുന്നത്. സുമതി റാമിന്റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജ ഈണമിട്ടിരിക്കുന്നു.
തങ്കമീന്‍കള്‍ ഫെയിം റാം ഒരുക്കിയ പേരന്‍പ് തമിഴകത്തെന്ന പോലെ കേരളത്തിലും മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയ മികവ് തന്നെയാണ് ഏവരുടെയും സംസാര വിഷയം. മകളായി അഭിനയിച്ച സാധനയും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. സമുദ്രക്കനി, അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.