ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ദിസ് ഈസ് അമേരിക്ക സോങ് ഓഫ് ദ ഇയര്‍
ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം ലേഡി ഗാഗക്കാണ്.
61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം ലേഡി ഗാഗക്കാണ്.
സംഗീത ലോകത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ ചൈല്‍ഡിഷ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക തിളങ്ങി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, സോങ് ഓഫ് ദ ഇയര്‍, റാപ് സങ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ ഗ്രാമി ദിസ് ഈസ് അമേരിക്കക്കാണ്. കസെ മസ്ഗ്രേവ്സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. കസെ മസ്ഗ്രേവ്സിന്റെ തന്നെ ബട്ടര്‍ഫ്ലൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി.
സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്ലി കൂപ്പറിനും പുരസ്കാരമുണ്ട്. പുതുമുഖ ഗായികക്കുള്ള പുരസ്കാരം ദുവാ ലിപക്കാണ്. മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്നര്‍ . പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്.
അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലിന് മരണാനന്തര ബഹുമതിയായി ഗ്രാമി ലഭിച്ചു. കോര്‍ണലിന്റെ വെന്‍ ബാഡ് ഡസ് ഗുഡ് എന്ന ഗാനത്തിനാണ് പുരസ്കാരം. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്.