നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകളുമായി 99ലെ പുതിയ ഗാനം

മേയ് ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്

Update: 2019-04-30 05:19 GMT
Advertising

നഷ്ട പ്രണയത്തിന്റെ ഓര്‍മകളുമായി 99 ലെ പുതിയ ഗാനം പുറത്തിറങ്ങി. അഗിഡെ..അഗിഡെ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് കീര്‍ത്തന്‍ ഹോല, മാനസ ഹോല എന്നിവരാണ്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജ്ജുന്‍ ജന്യ സംഗീതം നല്‍കിയിരിക്കുന്നു.

വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കാണ് 99. ഭാവന, ഗണേഷ് എന്നിവരാണ് താരങ്ങള്‍. പ്രീതം ഗുബ്ബിയാണ് സംവിധാനം.

Full View

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവനയുടെ അവസാന ചിത്രം. നവീനുമായുള്ള വിവാഹ ശേഷമുള്ള നീണ്ട ഒരു ഇടവേള കഴിഞ്ഞാണ് ഭാവന ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ റോമിയോയ്ക്ക് ശേഷം ഭാവന-ഗണേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 99ന് ഉണ്ട്. മെയ് ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്.

ये भी पà¥�ें- റാമും ജാനുവും ഇനി കന്നഡയില്‍; 99 ട്രെയിലര്‍ കാണാം

ये भी पà¥�ें- റാമും ജാനുവും കന്നഡയിലെത്തുമ്പോള്‍; 99 ആദ്യ ഗാനം പുറത്തിറങ്ങി

Tags:    

Similar News