ഇതാണെടാ തൃശൂര്‍ പൂരം; പൂരലഹരിയില്‍ ഒരു സംഗീത ആല്‍ബം
തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആല്‍ബം പ്രകാശനം ചെയ്തു.
Update: 2019-05-04 02:01 GMT
തൂശൂര്‍ പൂരത്തിന്റെ വരവറിയിച്ചുള്ള സംഗീത ആല്‍ബം പുറത്തിറങ്ങി. ഇതാണെടാ തൃശൂര്‍ പൂരം എന്ന തലക്കെട്ടോടെയാണ് ആല്‍ബം. തയ്യാറാക്കിയിരിക്കുന്നത്. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആല്‍ബം പ്രകാശനം ചെയ്തു.
പത്ര ദൃശ്യ- മാധ്യമങ്ങളിലെ ഫോട്ടോ- വീഡിയോ ജേര്‍ണലിസ്റ്റുകള്‍ - തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പൂരത്തിന്റെ വരവറിയിച്ച ആല്‍ബത്തിന്റെ ഭാഗമായിരിക്കുന്നു. ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് തൃശൂര്‍ സ്വദേശിയായ ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയാണ് സുദീപ് ഇ.എസ് ആണ് എഡിറ്റിങ്ങും ക്യാമറയും ഗാനാലാപനവും. പാട്ടു പാടിയാണ് മന്ത്രി ആല്‍ബത്തിന്റെ റിലീംസിംഗ് നടത്തിയത്.