തീവണ്ടിയുടെ വിജയത്തില്‍ കൈലാസ് മേനോന് ലക്ഷങ്ങളുടെ സമ്മാനവുമായി നിര്‍മ്മാതാവ്
ചിത്രത്തിന്‍റെ നിര്‍മാതാവ് ഷാജി നടേശന്‍ നേരിട്ട് കണ്ട് തുക കൈമാറുകയായിരുന്നു
സിനിമകള്‍ വിജയിക്കുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകന്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായിട്ടായിരിക്കും സംഗീത സംവിധായകന് സമ്മാനം നല്‍കുന്നത്. തീവണ്ടി സൂപ്പര്‍ഹിറ്റായതിന് തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാജി നടേശനാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന് സമ്മാനം നല്‍കിയത്. അഞ്ച് ലക്ഷം രൂപയാണ് കൈലാസിന് നല്‍കിയത്. ''മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും'' കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.
തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. സംഗീതപ്രേമികള്‍ ഇപ്പോഴും മൂളിനടക്കുന്ന ഈ പാട്ട് ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഈ ഗാനവും ഇടംനേടി. ബി.കെ ഹരിനാരായണന്റെതാണ് വരികള്‍. ശ്രയാ ഘോഷാലും ഹരിചരണും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.
കൈലാസ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സിനിമ വിജയിക്കുമ്പോൾ നിർമാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റിൽമാൻ സൂപ്പർ ഹിറ്റ് ആയപ്പോൾ കെ.ടി കുഞ്ഞുമോൻ ശങ്കറിന് കാർ സമ്മാനമായി നൽകി എന്നതാവും ആദ്യമായി കേട്ട അത്തരം വാർത്ത. പക്ഷെ ഇതാദ്യമായി ആവും ഒരു നിർമാതാവ് സിനിമയുടെ വിജയത്തിന്റെ മധുരം സംഗീത സംവിധായകന് കൂടെ പകുത്ത് നൽകുന്നത്. അതെ..തീവണ്ടി എന്ന സിനിമ നിർമിച്ച August Cinemaയുടെ അമരക്കാരൻ ഷാജിയേട്ടൻ (Shaji Natesan) ഇന്ന് എന്നെ നേരിൽ വിളിച്ചു നൽകിയത് 5 ലക്ഷം രൂപ ഈ കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
സിനിമ വിജയിക്കുമ്പോൾ നിർമാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റിൽമാൻ സൂപ്പർ ഹിറ്റ് ആയപ്പോൾ...
Posted by Kailas Menon on Thursday, May 9, 2019