ഒരു വിവാഹ സല്‍ക്കാരം മുഴുവനുമുണ്ട് ഈ പാട്ടില്‍; ചിരി പടര്‍ത്തി കക്ഷി അമ്മിണിപ്പിള്ളയിലെ ഗാനം
അഹമ്മദ് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹമാണ് ഗാനരംഗത്തിലുള്ളത്.
ഒരു വിവാഹ സല്‍ക്കാരത്തിന്റെ ആഘോഷവും സന്തോഷവുമൊക്കെ കോര്‍ത്തിണക്കി ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ളയിലെ പാട്ട് പുറത്തിറങ്ങി. ഉയരെ പയ്യാരം എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്. മനു മഞ്ജിതിന്റെ വരികള്‍ക്ക് സാമുവല്‍ എബി സംഗീതം നല്‍കിയിരിക്കുന്നു. നടനും സംവിധായകനുമായി ബേസില്‍ ജോസഫാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അഹമ്മദ് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹമാണ് ഗാനരംഗത്തിലുള്ളത്.
തലശ്ശേരിയില്‍ നടന്ന ഒരു കോടതി സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.വിജയരാഘവന്‍, അശ്വതി മനോഹരന്‍, നിര്‍മ്മല്‍ പാലാഴി, മാമുക്കോയ, സുധീര്‍ പരവൂര്‍, സരയു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സനിലേഷ് ശിവന്റെ കഥ സംവിധായനം ചെയ്തിരിക്കുന്നത് നവാഗതനായ ദിനിജിത്ത് അയ്യത്താനാണ്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് നിര്‍മ്മാണം. ക്യാമറ- ബാഹുല്‍ രമേഷ്.