മീനേ ചെമ്പുള്ളി മീനേ...പ്രണയം പടര്‍ത്തി തൊട്ടപ്പനിലെ പാട്ട്

റഫീഖിന്റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Update: 2019-05-21 04:53 GMT
Advertising

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി ഒരുക്കുന്ന തൊട്ടപ്പനിലെ അടുത്ത ഗാനവുമെത്തി. റഫീഖിന്റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നിഖില്‍ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Full View

നേരത്തെ പ്രദീപ് കുമാറും സിത്താരയും ആലപിച്ച പ്രാന്തന്‍ കണ്ടലില്‍ എന്ന ഗാനം ഹിറ്റായതിന് പിന്നാലെയാണ് നിഖില്‍ മാത്യു പാടിയ മീനേ ചെമ്പുള്ളി മീനേ എന്ന പാട്ട് പുറത്ത് വിട്ടിരിക്കുന്നത്

റഫീഖിന്റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനായകനൊപ്പം റോഷനും പുതുമുഖ നടി പ്രിയംവദയുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിതൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. ചിത്രം ഈദ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്.

ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ये भी पà¥�ें- ‘പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്’; ഇമ്പമേറുന്ന ഗാനവുമായി വിനായകന്റെ തൊട്ടപ്പന്‍

ये भी पà¥�ें- 56 ദിവസത്തെ ചിത്രീകരണം; വിനായകന്റെ തൊട്ടപ്പന്‍ ഇനി തിയേറ്ററുകളിലേക്ക്

Tags:    

Similar News