റോക്ക്സ്റ്റാറായി ആടിപ്പാടി മക്കള്‍ സെല്‍വനൊപ്പം മകനും

വിജയ് സേതുപതി തികച്ചു വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് സിന്ദുബാദ്.

Update: 2019-05-31 06:17 GMT
Advertising

വിജയ് സേതുപതിയും മകന്‍ സൂര്യ സേതുപതിയും ആടിത്തകര്‍ത്ത റോക്ക്സ്റ്റാര്‍ റോബര്‍ എന്ന ഗാനം സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഫാസ്റ്റ് നമ്പര്‍ ഗണത്തിലുള്ള പാട്ടിനൊപ്പം വിജയും മകനും തകര്‍പ്പന്‍ ചുവടുകള്‍ വച്ച് ആരാധകരെ രസിപ്പിക്കുന്നുണ്ട്. വിജയ് യുടെ പുതിയ ചിത്രമായ സിന്ദുബാദിലെതാണ് ഗാനം. എ.ഡി.കെ, പാവ് ബണ്ടി എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. രാഹുല്‍ രാജ്, പാവ് ബണ്ടി എന്നിവരുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

Full View

വിജയ് സേതുപതി തികച്ചു വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് സിന്ദുബാദ്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്. യു അരുണ്‍ കുമാറാണ്. എസ്.എന്‍ രാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവരാണ് നിര്‍മ്മാണം.

Tags:    

Similar News