ബിജിബാലിന്റെ സുന്ദര ശബ്ദത്തില്‍ ശുഭരാത്രിയിലെ മൊഞ്ചുള്ള പാട്ട്
ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Update: 2019-06-05 07:50 GMT
ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആലമിനീദിന്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും സൂരജ് സന്തോഷുമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിദ്ധിഖ്, ശാന്തികൃഷ്ണ, സ്വാസിക, നെടുമുടി വേണു എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നാദിര്‍ഷ, സായ് കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ആശാ ശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എബ്രഹാം മാത്യുവാണ്.