മനസ്സ് നിറച്ച് ഒരു അപ്പനും മോളും; ഹൃദയത്തില്‍ തൊട്ട് തൊട്ടപ്പനിലെ പാട്ട്

ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം നൽകിയിരിക്കുന്നത്.

Update: 2019-06-09 03:23 GMT
Advertising

വിനായകന്‍ നായകനായ തൊട്ടപ്പനിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘ ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ജോബ് കുര്യനാണ്. പ്രശസ്ത കവി അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം നൽകിയിരിക്കുന്നത്.

Full View

തൊട്ടപ്പനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിനായകന്റെ അഭിനയത്തോടൊപ്പം മനോഹരമായ ദൃശ്യങ്ങളാണ് ഗാനരംഗത്തിന്റെ ഏറ്റവും വലിയ സവിശേഷത.

കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. ദിലീഷ് പോത്തന്‍, മനോജ് കെ.ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

ये भी पà¥�ें- അസാധ്യ അഭിനയവുമായി വിനായകന്‍; തൊട്ടപ്പന്‍ ട്രെയിലര്‍ കാണാം

ये भी पà¥�ें- ‘പ്രാന്തൻ കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്’; ഇമ്പമേറുന്ന ഗാനവുമായി വിനായകന്റെ തൊട്ടപ്പന്‍

ये भी पà¥�ें- 56 ദിവസത്തെ ചിത്രീകരണം; വിനായകന്റെ തൊട്ടപ്പന്‍ ഇനി തിയേറ്ററുകളിലേക്ക്

Tags:    

Similar News