വാനില്‍ ചന്ദ്രിക...ലൂക്കയിലെ പ്രണയത്തില്‍ പൊതിഞ്ഞ ഗാനം കാണാം
അരവിന്ദ് വേണുഗോപാല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്
ടൊവിനോ തോമസ് നായകനായ ലൂക്ക മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ടൊവിനോയുടെ അഭിനയ മികവ് തന്നെയാണ് ലൂക്കയുടെ സവിശേഷത. ചിത്രം പോലെ തന്നെ ലൂക്കയിലെ ഗാനങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വാനിൽ ചന്ദ്രിക തെളിഞ്ഞിതാ എന്ന മനോഹരമായ പ്രണയഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരവിന്ദ് വേണുഗോപാല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. നിതിന്‍ ജോര്‍ജ്ജും നീതു ബാലയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ലൂക്കയില്‍ സ്ക്രാപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് ടൊവിനോയെത്തുന്നത്. അഹാന കൃഷ്ണയാണു നായിക. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ചിത്രം. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു.സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.