അച്ഛനും മകനുമായി സുരാജും സൗബിനും; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ രസകരമായ പാട്ട് കാണാം

ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ബിജിബാല്‍ ആണ് സംഗീതം

Update: 2019-11-05 07:56 GMT
അച്ഛനും മകനുമായി സുരാജും സൗബിനും; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ രസകരമായ പാട്ട് കാണാം
AddThis Website Tools
Advertising

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും അച്ഛനും മകനുമായി അഭിനയിക്കുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ലെ ആദ്യഗാനം പുറത്തിറങ്ങി. ‘കയറില്ല കെട്ടില്‍ പെട്ട് കുടുങ്ങി…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ബിജിബാല്‍ ആണ് സംഗീതം.

Full View

സുരാജിന്റെ ഞെട്ടിപ്പിക്കുന്ന മേക്കോവറാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് നായികയായെത്തുന്നത്.സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Tags:    

Similar News