തൈക്കൂടം ബാന്‍ഡിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി പള്ളീലച്ചന്‍മാര്‍; അച്ചന്‍മാര്‍ വേറെ ലെവലാണെന്ന് സോഷ്യല്‍ മീഡിയ
ക്രിസ്റ്റിൻ ജോസ് വടശ്ശേരിയില്‍ ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്
പാട്ട് പാടുകയും അടിപൊളി ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന കിടിലന്‍ പള്ളീലച്ചന്‍മാരെ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. നിറഞ്ഞ കയ്യടിയോടെയാണ് ഈ കലാകാരന്‍മാരായ പുരോഹിതന്‍മാരെ നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടത്തിനൊപ്പം ചുവടു വയ്ക്കുന്ന ഒരു കൂട്ടം അച്ചന്‍മാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Achanmaaru vere level ❤️❤️❤️ A small clip from our previous Gig at Mumbai #Namah #saalaikal #Friendship #love #happiness #fun #Mumbai #Thaikkudambridge #bethebridge . Anish Krishnan Vian Fernandes Srikiran K
Posted by Christin Jose Vadasseril on Monday, November 18, 2019
ക്രിസ്റ്റിൻ ജോസ് വടശ്ശേരിയില്‍ ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തൈക്കുടം ബ്രിഡ്‌ജിന്റെ മുംബൈയിൽ വച്ചുനടന്ന പരിപാടിക്കിടെയാണ് അച്ചന്മാർ വേദിയിൽ കയറി പാട്ടിനൊപ്പം ചുവടുവെച്ചത്. യാതൊരു സഭാകമ്പവും കൂടാതെ വളരെ മനോഹരമായിട്ടാണ് അച്ചന്‍മാര്‍ ചുവടുവയ്ക്കുന്നത്. അച്ചന്‍മാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.