അവസാനം കുളിച്ചത് എപ്പോഴെന്ന് ഓര്‍മ്മയില്ല; പോപ്പ് ഗായിക ലേഡി ഗാഗയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍ 

പുതിയ ആല്‍ബമായ എല്‍ജി6 തരംഗമാക്കാനുള്ള ശ്രമത്തിനിടയില്‍ കുളിക്കാന്‍ പോലും മറന്നുപോയെന്നാണ് താരം പറഞ്ഞിരിക്കുന്നത്

Update: 2019-12-21 04:36 GMT
Advertising

അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗയുടെ ഒരു വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പുതിയ ആല്‍ബത്തിന്റെ തിരക്കുകള്‍ക്കിടയില്‍ താന്‍ അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയെന്നാണ് ഗാഗ തുറന്നുപറച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഗാഗയുടെ വെളിപ്പെടുത്തല്‍.

പുതിയ ആല്‍ബമായ എല്‍ജി6 തരംഗമാക്കാനുള്ള ശ്രമത്തിനിടയില്‍ കുളിക്കാന്‍ പോലും മറന്നുപോയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എപ്പോഴാണ് അവസാനം കുളിച്ചത് എന്ന് അസിസ്റ്റന്റ് ചോദിച്ചു. എനിക്ക് ഓര്‍മയില്ല, ലേഡി ഗാഗ ട്വീറ്റ് ചെയ്തു.

നേരത്തെ സംസ്‌കൃത ശ്ലോകം ട്വിറ്ററില്‍ കുറിച്ചും ലേഡി ഗാഗ ആരാധകരെ കയ്യിലെടുത്തിരുന്നു. യോഗ പഠിക്കാന്‍ പോയപ്പോള്‍ സംസ്‌കൃതവും തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് അന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഇന്ത്യന്‍ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഗാഗയല്ല ഗംഗയാണെന്നായിരുന്നു ട്രോളുകള്‍. ലേഡി ഗാഗയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാലോ എന്ന ആല്‍ബം ഓസ്കര്‍ നേടിയിരുന്നു.

Tags:    

Similar News