ലാസ്യഭാവത്തില് മമ്മൂട്ടിയുടെ നൃത്തം; മാമാങ്കത്തിലെ പാട്ട് കാണാം
ഇപ്പോള് മാമാങ്കത്തിലെ പെണ്‍വേഷത്തിലുള്ള മമ്മൂട്ടിയുടെ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്
മാമാങ്കത്തില് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു മമ്മൂട്ടിയുടെ പെണ് വേഷം. അതോടൊപ്പം ഒട്ടേറെ വിമര്ശനങ്ങള്ക്കും ഇത് കാരണമായിരുന്നു. ഇപ്പോള് മാമാങ്കത്തിലെ പെണ്‍വേഷത്തിലുള്ള മമ്മൂട്ടിയുടെ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്.
ലാസ്യഭാവത്തില്‍ സുന്ദരികള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്യുന്ന മമ്മൂട്ടി ചുവടുകള് കൊണ്ട് അതിശയിപ്പിക്കുകയാണ്. 'പീലിത്തിരുമുടി' എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഗാനം. ലക്ഷങ്ങളാണ് ഇതിനോടകം വിഡിയോ കണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാമാങ്കം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കിയിരുന്നു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 50 കോടി ചെലവില്‍ കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വന് താര നിര തന്നെ സിനിമയില് അണിനിരന്നിട്ടുണ്ട്.