ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍; എന്താ യേശുദാസിന്റേത് അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ? അവഗണനക്കെതിരെ തുറന്നടിച്ച് ഗായകന്‍ കെ.ജി മാര്‍ക്കോസ്

‘ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്

Update: 2020-01-03 06:49 GMT
Advertising

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ഏറെ പ്രശസ്തനായി ഗായകനാണ് കെ.ജി മാര്‍ക്കോസ്. മാര്‍ക്കോസിന്റെ ഭക്തിഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിലുപരി യേശുദാസിന്റെ രൂപസാദൃശ്യമായിരുന്നു മാര്‍ക്കോസിനെ മറ്റൊരു വിധത്തില്‍ ശ്രദ്ധേയനാക്കിയത്. വേഷത്തിലും ആലാപനത്തിലും ഗാനഗന്ധര്‍വ്വനെ അനുകരിച്ചെന്ന് ആരോപിച്ച് ഒട്ടേറെ പഴി കേട്ടിട്ടുണ്ട് മാര്‍ക്കോസ്. ഇതിനെക്കുറിച്ച് മാര്‍ക്കോസ് പലവട്ടം പ്രതികരിച്ചിട്ടുണ്ട്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും സിനിമാരംഗത്ത് തനിക്ക് നേരിട്ട അവഗണനയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു.

യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.' അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറയുന്നു.

Full View

'ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട്, എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ? അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്. സംഗീതത്തില്‍ അദ്ദേഹം വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.'

'ലതാ മങ്കേഷ്‌കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ലതാ ജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്.' അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. റഫി സാബിന്റെ പേരില്‍ എല്ലാ സ്ഥലത്തും എല്ലാ വര്‍ഷവും പലരും നടത്തുന്നുണ്ട്. പക്ഷേ ദാസേട്ടന്റെ പേരില്‍ ഒരു ട്രിബ്യൂട്ട് ആരും നടത്തിയിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്താണെന്ന് എിക്കറിയില്ല', മാര്‍ക്കോസ് പറയുന്നു.

Full View

പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം ഏറെ പ്രസിദ്ധമാണ്‌. നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്.

1981 ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‌ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള പ്രവേശം. നിറകൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്‌. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ, നാടോടിയിലെ താലോലം പൂപൈതലേ, കടലോരക്കാറ്റിലെ കടലേഴും താണ്ടുന്ന കാറ്റേ, കാബൂളിവാലയിൽ പുത്തൻപുതുകാലം തുടങ്ങിയ ഗാനങ്ങൾ മലയാളചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്‌.

Tags:    

Similar News