ഇളയരാജ..സംഗീതത്തിന്‍റെ പെരിയ രാജക്ക് പുറന്ത നാള്‍ വാഴ്ത്തുക്കള്‍
സിനിമാസംഗീതത്തിലൂടെ സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം
തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 77 ആം പിറന്നാള്‍. സിനിമാസംഗീതത്തിലൂടെ സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം.
ये à¤à¥€ पà¥�ें- 96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ
ഇളയരാജാ ... ഇന്ത്യന്‍ സിനിമാ സംഗീതലോകത്തെ സമാനതകളില്ലാത്ത നാമം. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ആത്മാംശം തുളുമ്പുന്ന ഈണങ്ങളിലൂടെ ശ്രോതാക്കളിൽ മധുരം നിറച്ച പെരിയ രാജ. തമിഴ്നാട്ടിൽ ജനിച്ച് നാടോടി ഗായകസംഘത്തിന്റെ കൂടെ നാടോടി ഗാനങ്ങൾ പാടി നടന്ന കുട്ടിക്കാലം. കൊടുംപട്ടിണിയുടെ കൗമാരം. ഇളയരാജ എന്ന ഇസൈരാജ കടന്നുവന്ന വഴികൾ എളുപ്പമായിരുന്നില്ല.
ചെറുപ്പത്തിൽ തുടങ്ങിയ സംഗീത ജീവിതവും സലീൽ ചൗധരി, ജി. കെ. വെങ്കിടേഷ് അടക്കമുള്ള സംഗീത സംവിധായകർക്കൊപ്പമുള്ള ശിഷ്യണവും ഇളയരാജയെ സിനിമ സംഗീതത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. 1976 ൽ 'അന്നക്കിളി' എന്ന തമിഴ് സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചു. പിന്നീട് കണ്ടത് ഇളയരാജാ യുഗം. തമിഴ് നാടോടി സംഗീതത്തോടൊപ്പം പാശ്ചാത്യ സംഗീതത്തിന്റെയും സിംഫണിയുടെയും ചേരുവകൾ രാജയുടെ പാട്ടുകളിലെ രുചിക്കൂട്ടായി. വികാരങ്ങളുടെ താളം, അതായിരുന്നു ഇളയരാജയുടെ പാട്ടുകൾ.
ये à¤à¥€ पà¥�ें- ധനുഷിന്റെ വരികള്‍, ആലപിക്കുന്നത് ഇളയരാജ; മാരിയിലെ മൂന്നാമത്തെ ഗാനം കേള്‍ക്കാം
പ്രണയത്തിനും വിരഹത്തിനുമൊക്കെ വരികളിൽ നിന്നു താളങ്ങളിലൂടെ ഇളയരാജ ജീവൻ പകർന്നപ്പോൾ ആസ്വാദക ഹൃദയങ്ങൾ തുള്ളിച്ചാടി. മലയാള സിനിമാ സംഗീതത്തിൽ അന്യഭാഷയിൽ നിന്നുള്ള സംഗീതജ്ഞരിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ഒരുക്കിയത് ഇളയരാജയാണ്. ഒന്നിനു പിറകേ ഒന്നായി ആ ഗാനങ്ങൾ മത്സരിച്ച് ആസ്വാദക ഹൃദയങ്ങളിലേക്ക് ഒഴുകി എത്തി. ആ സംഗീതം ആസ്വാദകരെ അന്നും ഇന്നും കോരിത്തരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.