'ഇതാ മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്'; ബോഡി ഷെയ്മിങിനെതിരെ സമീറ റെഡ്ഡി

സമൂഹം പറയുന്ന അഴകളവുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ ആരോ​ഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സമീറയുടെ നിർദേശം

Update: 2020-07-23 08:21 GMT
Advertising

'ഞാൻ വളർന്നത് സൗന്ദര്യത്തെ താരതമ്യം ചെയ്യുന്നത് കേട്ടാണ്. എന്റെ മെലിഞ്ഞ സഹോദരികളുമായി എപ്പോഴും ഞാൻ താരതമ്യം ചെയ്യപ്പെട്ടു. സിനിമയിൽ വന്നപ്പോഴും മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യപ്പെടാൻ തുടങ്ങി. അതിനാൽ ഞാൻ തന്നെ കുറെ കാര്യങ്ങൾ ചെയ്തുകൂട്ടി. നിറം വെളുപ്പിക്കാനും കണ്ണുകൾ തിളങ്ങാനും വഴികൾ തേടി. ശാരീരികാകൃതി കിട്ടാൻ പാഡുകൾ വെച്ചുകെട്ടി. അവസാനം എനിക്ക് തന്നെ ഇതൊക്കെ ബോറാണെന്ന് തോന്നിത്തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,"- നടി സമീറ റെഡ്ഡിയുടേതാണ് ഈ വാക്കുകൾ.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി പറയുന്നു. വെറുതെ പറയുകയല്ല, സ്വയം വെളിപ്പെടുത്തിയാണ് ബോഡി ഷെയിമിങിന് ഇരയാകുന്ന ആളുകൾക്ക് സമീറ ആത്മവിശ്വാസം നൽകുന്നത്. മെയ്ക്ക് അപ്പ് ഇല്ലാതെ നരച്ച മുടിയും പാടുകളുള്ള മുഖവും വീഡിയോയിലൂടെ വെളിപ്പെടുത്തിയാണ് താരം സംസാരിക്കുന്നത്. അതിനുള്ള കാരണവും സമീറ തന്നെ പറയുന്നു-

"ഒരു വയസ്സായ കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിന് ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും തടിച്ച് വിരൂപയായെന്നും അവർ പറഞ്ഞു. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന ഉടനെ ഒരു മെയ്ക്കപ്പും ഇല്ലാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മളെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷകളിൽ ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു."

സമൂഹം പറയുന്ന അഴകളവുകൾക്ക് പിന്നാലെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ ആരോ​ഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സമീറയുടെ നിർദേശം. സ്വയം സ്നേഹിക്കണം. പ്രസവത്തിനു ശേഷം തന്റെ ശരീരത്തിലും മാറ്റങ്ങളുണ്ട്, ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേത്. തടി, വൈരൂപ്യം തുടങ്ങിയ വാക്കുകൾക്കെതിരാണ് താനെന്നും സമീറ പറഞ്ഞു.

I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she...

Posted by Sameera Reddy on Wednesday, July 22, 2020
Tags:    

Similar News