ലൈംഗീകാരോപണം നിഷേധിച്ച് അനുരാഗ് കശ്യപ്, പിന്തുണയറിയച്ച് തപ്സി

'പ്രിയ സുഹൃത്തേ, നിങ്ങള്‍ക്കായി, എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് നിങ്ങളാണ്''

Update: 2020-09-20 16:23 GMT
Advertising

തനിക്കെതിരായ ലൈംഗീകാതിക്രമം നിഷേധിച്ച് ബോളീവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, കുറച്ച് കാലങ്ങളായി തന്നെ നിശബ്ദരാക്കാന്‍ നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''എന്നെ മാത്രമല്ല, എന്‍റെ മറ്റ് സഹപ്രവര്‍ത്തകരെയും ബച്ചന്‍ കുടുംബത്തെയുമാണ് ഇതിലേക്ക് നിങ്ങള്‍ വലിച്ചിഴച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ''. അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. അതേസമയം അനുരാഗിന് പിന്തുണയുമായി തെന്നിന്ത്യന്‍ നടി തപ്സി പന്നുവും രംഗത്തെത്തി.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തപ്സി അനുരാഗിന് പിന്തുണയറിയച്ച്. ''പ്രിയ സുഹൃത്തേ നിങ്ങള്‍ക്കായി, എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് നിങ്ങളാണ്. നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകള്‍ എത്ര ശക്തരും പ്രധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളില്‍ ഉടന്‍ തന്നെ കാണാം''.

അനുരാഗിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളോടൊപ്പമാണ് തപ്സിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നുമായിരുന്നു പായല്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News