എന്തൊരു മൊഞ്ചാണീ പാട്ടിന്; കാതുകളെ മയക്കി ഹലാല്‍ ലവ് സ്റ്റോറിയിലെ മെലഡി

ബിസ്മില്ലാ എന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് ഷഹബാസ് അമനാണ്

Update: 2020-10-13 10:57 GMT
Advertising

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമെന്നെ പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ പാട്ടും ട്രയിലറും പ്രതീക്ഷകളെ വാനോളമുയര്‍ത്തി. ഇപ്പോള്‍ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബിസ്മില്ലാ എന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് ഷഹബാസ് അമനാണ്. മുഹ്‌സിന്‍ പരാരിയുടേതാണ് ഗാനത്തിലെ വരികള്‍. സംഗീതം കൊണ്ട് മാത്രമല്ല, ചിത്രീകരണ മികവ് കൊണ്ടും ഈ ഗാനം മികച്ചുനില്‍ക്കുന്നു.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്കെത്തും.

Full View
Tags:    

Similar News