'ബേബി ഷാര്‍ക്ക്'; കുട്ടികള്‍ മാത്രമല്ല, യു ട്യൂബില്‍ ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ
2016 ജൂണ്‍ 17നാണ് ബേബി ഷാർക്ക് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്
ബേബി ഷാര്‍ക്ക്...ഡു..ഡു..ഡു...കുട്ടികളുള്ള വീട്ടില്‍ ഈ പാട്ട് ഒരു തവണയെങ്കിലും കേള്‍ക്കാത്തവരും കാണാത്തവരും ചുരുക്കമായിരിക്കും. അങ്ങ് സായിപ്പിന്‍റെ നാട്ടില്‍ ഉണ്ടാക്കിയെടുത്ത പാട്ടാണെങ്കിലും ലോകമെങ്ങുമുള്ള കുട്ടികള്‍ പാടി നടക്കുന്നൊരു പാട്ട് കൂടിയാണിത്. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും ഇഷ്ടപ്പെട്ട വീഡിയോ ആണെന്ന് ബേബി ഷാര്‍ക്ക് തെളിയിച്ചിരിക്കുകയാണ്. യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി മാറിയിരിക്കുകയാണ് ബേബി ഷാർക്ക് എന്ന ഗാനം. ഏഴു ബില്യൺ ആളുകളാണ് ഇതുവരെ ബേബി ഷാർക്ക് കണ്ടിരിക്കുന്നത്. ഡെസ്പാസിറ്റോ എന്ന പാട്ടിന്‍റെ റെക്കോഡോണ് ബേബി ഷാര്‍ക്ക് തകര്‍ത്തിരിക്കുന്നത്. ഡെസ്പാസിറ്റോ ഇതുവരെ കണ്ടത് 7.038 ബില്യണ്‍ ആളുകളാണെങ്കില്‍ ബേബി ഷാര്‍ക്കിന്‍റെ കാഴ്ചക്കാര്‍ 7.042 ആണ്.
2016 ജൂണ്‍ 17നാണ് ബേബി ഷാർക്ക് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഒരു അമേരിക്കൻ കാംപ്‌ഫയർ സോംഗിന്‍റെ റീമിക്സ് ആയ ബേബി ഷാർക്ക് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിങ്ക്ഫോംഗ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് തയ്യാറാക്കിയത്. 2019 ജനുവരിയിൽ ബിൽബോർഡ് ഹോട്ട് 100ൽ 32ആം സ്ഥാനത്തെത്തിയതോടെ ബേബി ഷാർക്ക് യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയായിരുന്നു.
ചടുലമായ ഈണവും ചുവടുകളുമാണ് ബേബി ഷാര്‍ക്കിലേക്ക് കുട്ടികളെ ആകര്‍ഷിച്ചിരിക്കുന്നത്.ഷാർക്ക് കുടുംബത്തെ കുറിച്ചുള്ള ഗാനം കുട്ടികളെ നന്നായി രസിപ്പിക്കുന്നുണ്ട്.