50 വര്‍ഷം മുന്‍പ് വാപ്പ നല്‍കിയ ഈണം, ഞാന്‍ കേട്ടുവളര്‍ന്ന പാട്ട്; 'ഹിമബിന്ദുവിനെ' നെഞ്ചോട് ചേര്‍ത്ത് നജീം അര്‍ഷദ്
നജീമിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് പാട്ട് ഈയിടെ റിലീസ് ചെയ്തത്
പിന്നണി ഗായകന്‍ നജീം അര്‍ഷദ് പാടിയ പാട്ടുകളെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ താന്‍ പാടിയ പാട്ടുകളില്‍ നജീമിന് ഒരു പൊടിക്ക് ഇഷ്ടക്കൂടുതല്‍ ഈ പാട്ടിനോടാണ്.'' ഹിമബിന്ദു പൊഴിയും നിലാവില്‍, അതിലോലമൊഴുകുന്ന പുഴയില്‍'' എന്ന് തുടങ്ങുന്ന ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. നജീമിന്‍റെ പിതാവ് ഷാഹുല്‍ ഹമീദ് 50 വര്‍ഷം മുന്‍പ് നല്‍കിയ ഈണമാണ് ഈ പാട്ടിന്‍റെ സംഗീതമായി മാറിയത്. നജീമിന്‍റെ മൂത്ത സഹോദരന്‍ ഡോ. അജിം ഷാദാണ് പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.
നജീമിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെയാണ് പാട്ട് ഈയിടെ റിലീസ് ചെയ്തത്. ഹിമബിന്ദുവിന്‍റെ റെക്കോഡിംഗും മിക്സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് രണ്ടാമത്തെ സഹോദരന്‍ സജീം നൌഷാദാണ്. ഒരു പ്രണയഗാനമാണ് ഇത്. മനോഹരമായി ദൃശ്യവത്ക്കരിച്ച ഗാനരംഗത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദാസ് കെ.മോഹനനാണ്.