എന്തുകൊണ്ട് നടൻ അജിത്തിനെ 'മാൻ ഓഫ് സിംപ്ലിസിറ്റി' എന്ന് വിളിക്കുന്നു..?; വീഡിയോ വൈറൽ
താരജാഡയില്ലാതെ നടൻ ഓട്ടോയിൽ സഞ്ചരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Update: 2021-03-20 10:38 GMT
ലാളിത്യമാർന്ന പെരുമാറ്റ രീതികൊണ്ട് ആരാധകരെ എന്നും അമ്പരിപ്പിക്കാറുള്ള താരമാണ് തമിഴ് നടൻ അജിത്. അജിത്തിന്റെ ഓരോ പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരജാഡയില്ലാതെ നടൻ ഓട്ടോയിൽ സഞ്ചരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അജിത്തിന്റെ ആരാധകനാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്തുകൊണ്ട് അജിത്തിനെ മാൻ ഓഫ് സിംപ്ലിസിറ്റി എന്ന് വിളിക്കുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.
The Reason Why He Was Called As The 'MAN OF SIMPLICITY'..❤️🎊
— AJITHKUMAR FANS CLUB (@TeamThalaFC) March 19, 2021
THALA..🥰#Valimai | #AjithKumar pic.twitter.com/cHnp89Wsbo
Imagine how that auto driver would have felt through out the ride. 🔥#Thala #Valimai pic.twitter.com/wdakNxlscA
— Tro Lee ᴬᴷ⁵⁰ (@trolee_) March 18, 2021