കപ്പല്‍ കുടുങ്ങിയാലും ട്രോളന്‍മാര്‍ക്ക് ആഘോഷം !

ശാസ്ത്രം, കലാ, സാഹിത്യം തുടങ്ങി ദേശീയ രാഷ്ട്രീയവും കേരള നിയമസഭാ തെരഞ്ഞെടുപ്പും വരെ കപ്പൽ ട്രോളിൽ ചർച്ചയായിട്ടുണ്ട്.

Update: 2021-03-28 16:07 GMT
Advertising

കുപ്രസിദ്ധമായ സൂയസ് കനാൽ ​ഗതാ​ഗത തടസ്സം വാണിജ്യ മേഖലക്ക് കനത്ത നാശനഷ്ടം വരുത്തിയെങ്കിലും, സംഭവം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സൂയസ് കനാലിൽ 'എവർ​ഗ്രീൻ' കപ്പൽ വിലങ്ങനെ നിന്ന് ​ജല​ഗതാ​ഗതം സ്തംഭിച്ചപ്പോള്‍, അതൊരു കിടിലൻ മീമാക്കി മാറ്റിയിരിക്കുകയാണ് ട്രോളൻമാർ. ശാസ്ത്രം, കലാ, സാഹിത്യം തുടങ്ങി ദേശീയ രാഷ്ട്രീയവും കേരള നിയമസഭാ തെരഞ്ഞെടുപ്പും വരെ കപ്പൽ ട്രോളിൽ ചർച്ചയായിട്ടുണ്ട്.

സൂയസ് കനാലിന്‍റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപം ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗ്രീന്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പൽ ട്രാഫിക് ബ്ലോക് മൂലം ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. പെട്ടെന്നുണ്ടായ കാറ്റിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് കപ്പൽ കമ്പനി പറയുന്നത്.

മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കപ്പല്‍. സൂയസ് കനാൽ അടഞ്ഞതോടെ ചരക്കുകപ്പലുകൾ വഴിതിരിച്ചുവിടുകയാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News