‘പൊത്തം പൊത്തം നൂത്തന്തു’അല്ല 19ാം നൂറ്റാണ്ട്; അവസാനം മലയാളം പഠിച്ച് കന്നഡ നടി

താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ ചിത്രത്തിന്‍റെ പേര് പറഞ്ഞത് മൂലം നടിക്ക് പണി കിട്ടിയിരുന്നു

Update: 2021-03-30 06:42 GMT
Advertising

പഠിച്ചെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയായിട്ടാണ് മലയാളത്തെ വിലയിരുത്തുന്നത്. മുക്കിയും മൂളിയും പഠിച്ചാല്‍ തന്നെ ഉച്ചാരണം പലപ്പോഴും പ്രശ്നമാകാറുണ്ട്. അത് മലയാളിക്ക് ആഘോഷിക്കാനുള്ള വകയും നല്‍കാറുണ്ട്. മലയാള സിനിമയിലേക്ക് എത്തുന്ന പല അന്യഭാഷ നടിമാരുടെയും മലയാളം ഇത്തരത്തില്‍ ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്. അങ്ങനെ ഈയിടെ ട്രോളിന് ഇരയായ നടിയാണ് കയാദു.

വിനയന്‍റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തിലെ നായികയാണ് കയാദു. താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ ചിത്രത്തിന്‍റെ പേര് പറഞ്ഞത് മൂലം നടിക്ക് പണി കിട്ടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്നത് പൊത്തം പൊത്തം നൂത്തന്തു എന്നായിരുന്നു കയാദു പറഞ്ഞത്. ഇത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയും ചെയ്തു. കയാദുവിന്‍റെ പൊത്തം പൊത്തം മലയാളം വൈറലാവുകയും ചെയ്തു. എന്നാല്‍ ഈ ട്രോളുകള്‍ക്കെല്ലാം മറുപടിയായി പച്ചമലയാളം പറഞ്ഞിരിക്കുകയാണ് കയാദു. മലയാളത്തിലുള്ള കയാദുവിന്‍റെ ഹോളി ആശംസയിലൂടെയാണ് കയാദു മലയാളികളെ അതിശയിപ്പിച്ചത്.

എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും കയാദു പറഞ്ഞു. കയാദുവിന്‍റെ പച്ചമലയാളത്തിലുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News