21 വര്‍ഷത്തിനുശേഷം മകനെ കണ്ടു: കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി
പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അമ്മയും മകനും കണ്ടുമുട്ടുന്നതായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയുടെ ക്ലൈമാക്സ്. ലക്ഷ്മി ഗോപാലസ്വാമിയും ബാലതാരമായെത്തിയ കാളിദാസ് ജയറാമുമായിരുന്നു ആ വേഷത്തില്‍ അഭിനയിച്ചത്. 21 വര്‍ഷങ്ങള്‍ക്കു ശേഷം ആ അമ്മയും മകനും റിയല്‍ ലൈഫില്‍ കണ്ടുമുട്ടിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ലക്ഷ്മി ഗോപാലസ്വാമിയാണ് തങ്ങളുടെ കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.
with love and affection for my dear Kalidas, who made his debut in our most famous kochu kochu santhosangal as my little...
Posted by Lakshmi Gopalaswamy on Monday, March 29, 2021
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ എന്‍റെ കുഞ്ഞ് മകനായി അഭിനയിച്ച കാളിദാസിനെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടി, അതേ സ്നേഹത്തോടെയും വാത്സല്യത്തോടെയും. കാളിദാസിന്‍റെ വരാനിരിക്കുന്ന നേട്ടങ്ങള്‍ക്ക് എല്ലാ വിധ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു- ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി ഫേസ് ബുക്കില്‍ കുറിച്ചു.