2023ലെ ബി.ബി.സി ടോപ്പ് ഗിയർ പെട്രോൾ ഹെഡ് അവാർഡ് ദുൽഖറിന്

'ചുപ്' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് അവർഡ് ലഭിച്ചിരിക്കുന്നത്

Update: 2023-03-04 09:53 GMT
Advertising

2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. 'ചുപ്' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് അവർഡ് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയറിന്റെ 40 പുരസ്‌കാരങ്ങളിൽ ഒന്ന് മാത്രമാണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ദുൽഖർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

അടുത്തിടെ, ഇതേ ചിത്രത്തിലെ തന്നെ നെഗറ്റീവ് റോളിന് മികച്ച നടനുള്ള ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും താരം നേടിയിരുന്നു. പാൻ ഇന്ത്യ ചിത്രമയ കിംങ്  ഓഫ് കെൽക്കത്തയാണ് ഇനി ദുൽഖറിന്റേതായി തിയേറ്ററിലെത്താനുള്ള പുതിയ ചിത്രം. ഈ വർഷം ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ദുൽഖറിന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. വെഫേർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ദുൽഖറിന്‍റെ ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖറിനെ കിംഗ് ഓഫ് കൊത്തയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രേക്ഷകർ കണ്ടത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്‍റർറ്റൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. 

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.



രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം-നിമീഷ് രവി, സ്ക്രിപ്റ്റ്-അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ-ശ്യാം ശശിധരൻ, മേക്കപ്പ്-റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ, സ്റ്റിൽ-ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. സംഗീതം-ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.


പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്–അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ-പ്രതീഷ് ശേഖർ.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News