ആശുപത്രിവാസം കഴിഞ്ഞു, ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു: കോട്ടയം നസീര്‍
ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോട്ടയം നസീര്‍ നന്ദി പറഞ്ഞു
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്തതോടെ സിനിമാ തിരക്കുകളിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
"ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു. എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്വേഷിക്കുകയും വന്നുകാണുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി"- എന്നാണ് കോട്ടയം നസീര്‍ കുറിച്ചത്.
ഫെബ്രുവരി 27നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.