കോവിഡ് പ്രതിരോധത്തിന് ഒന്നരക്കോടിയുടെ സഹായവുമായി മോഹന്‍ലാല്‍

കേരള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ പരിപാലന പദ്ധതിയിലുള്‍പ്പെട്ട ആശുപത്രികളിലേക്കാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചത്.

Update: 2021-05-21 13:42 GMT
Advertising

കോവിഡ് പ്രതിരോധത്തിനായി ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളിലെത്തിച്ച് നടന്‍ മോഹന്‍ലാല്‍. കിടക്കകള്‍, വെന്‍റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയത്. 61ാം ജന്മദിനമായ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യപരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒരു പോലെ ഈ സഹായം മോഹന്‍ലാല്‍ എത്തിച്ചു.

നേരത്തെയും കോവിഡ് പ്രതിരോധത്തിനായി നിരവധി സഹായങ്ങള്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായവും ഇതില്‍പെടുന്നു. സിനിമാമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സഹായത്തിനായി ഫെഫ്ക്കയ്ക്ക് പത്തു ലക്ഷം രൂപയും മോഹന്‍ലാല്‍ നേരത്തെ നല്‍കിയിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News