സേവന പ്രവർത്തനങ്ങളുമായി അഹാനയും സഹോദരിമാരും; 'അഹാദീക്ഷിക' ചാരിറ്റി ഫൗണ്ടേഷന് തുടക്കം
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടാണ് ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കിയത്
Update: 2023-07-09 01:38 GMT
തിരുവനന്തപുരം: സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സിനിമാതാരം അഹാനയും സഹോദരിമാരും. 'അഹാദീക്ഷിക' എന്ന് പേരിട്ട ഫൗണ്ടേഷന്‍ കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. അഹാന, ഹൻസിക, ദിയ, ഇഷാനി ഈ നാലു സഹോദരിമാരുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തൊരു കൂട്ടായ്മയാണ് 'അഹാദീക്ഷിക'.
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ടാണ് അഹാനയും സഹോദരിമാരും ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കിയത്. ചേച്ചിയുടെ ആശയത്തിനൊപ്പം ചേരുന്നതിന്‍റെ സന്തോഷത്തിലാണ് സഹോദരിമാര്‍.
കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ലക്ഷങ്ങള്‍ ഫോളോവേഴ്സുള്ള താരങ്ങളാണിവര്‍. സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയും ഫൌണ്ടേഷന് സഹായമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.