ബി.ജെ.പിയെ പുകഴ്ത്തി സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങൻമാരുടെ കൂട്ടത്തില്‍ തന്നെ കൂട്ടണ്ടെന്ന് ഐഷ സുല്‍ത്താന

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്‍റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്

Update: 2023-06-10 08:12 GMT
Editor : Jaisy Thomas | By : Web Desk

ഐഷ സുല്‍ത്താന

Advertising

ഫ്ലഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. സിനിമയുടെ നിര്‍മാതാവ് ബീനാ കാസിമിനെതിരെയാണ് ഐഷ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ബീനാ കാസിമിന്‍റെ ഭർത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നിൽക്കണ്ടെന്നും ബി.ജെ.പിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ടെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.



ഐഷ സുല്‍ത്താനയുടെ കുറിപ്പ്

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്‍റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്...? അഡ്വക്കേറ്റ് ആറ്റബി എന്‍റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി. നിങ്ങൾ കെട്ടിച്ചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്.

1.ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺഡ്രോളറെയാണ് ഏല്പിക്കാറുള്ളത്. ഫ്ലഷ് എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺഡ്രോലർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല, അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ(BigmentHouse production) ലെറ്റർ പാഡിൽ കൂടിയാണ് ഫ്ലഷിന്‍റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു. നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്‍റെ ഭർത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നിൽക്കണ്ട.



2 പിന്നെ ഫ്ലഷ് എന്ന സിനിമയിൽ കൂടി എല്‍.ജെ.പി എന്നും പറഞ്ഞ് ബി.ജെ.പിയെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ്ങ് സഹിച്ചു, കാരണം ബി.ജെ.പിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട... ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം. നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തിക്കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനെ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു. ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്ധുക്കൾക്ക് വിട്ട് താ...ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News