ഐശ്വര്യയുടെ ലാല്‍ സലാം ചിത്രീകരണം തുടങ്ങി; രജനികാന്ത് അതിഥിവേഷത്തിലെത്തും
ജയിലർ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ലാല്‍ സലാമിന്‍റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ട്
ചെന്നൈ: ഐശ്വര്യ രജനികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ ചിത്രീകരണം തുടങ്ങി. ചെന്നൈയിലാണ് ചിത്രീകരണം. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥിവേഷത്തില്‍ എത്തും. നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലർ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ലാല്‍ സലാമിന്‍റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ പ്രമേയം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സിനിമയുടെ പോസ്റ്റര്‍ ഇന്നു പുറത്തുവന്നു. നടി ജീവിത രാജശേഖര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ.ആര്‍ റഹ്‍മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുക. ലൈക്ക പ്രൊഡക്ഷൻസ് ആണ് ലാൽ സലാം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഐശ്വര്യ രജനികാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ലാല്‍ സലാം. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. ധനുഷ് നായകനായി '3', 'വെയ് രാജ വെയ്' എന്നീ സിനിമകളാണ് ഇതിനു മുന്‍പ് സംവിധാനം ചെയ്തത്. സിനിമ വീരൻ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്.
Summary- Aishwaryaa Rajinikanth's upcoming directorial film Lal Salaam is one of the most anticipated in Tamil. The film, which features Vishnu Vishal and Vikranth, has gone on the floors today.