കയ്യില്‍ പണമില്ല; വസ്ത്രം വാങ്ങാന്‍ ഡിസ്കൗണ്ട് സ്റ്റോറിലെത്തി ആംബര്‍ ഹേഡ്

1.5 കോടിയാണ് ജോണിക്ക് ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത്

Update: 2022-06-21 07:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹോളിവുഡ് നടനും മുന്‍ഭര്‍ത്താവുമായ ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടതോടെ ജീവിതത്തിലും നടി ആംബര്‍ ഹേഡ് ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. 1.5 കോടിയാണ് ജോണിക്ക് ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. എന്നാല്‍ ഇതു കൊടുക്കാനുള്ള അത്ര തുക നടിയുടെ കയ്യിലില്ലെന്ന് ആംബറിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിധ ആഡംബരത്തോടു കൂടിയും ജീവിച്ചിരുന്ന ആംബര്‍ വസ്ത്രം വാങ്ങാനായി ന്യൂയോര്‍ക്കിലെ ഡിസ്കൗണ്ട് സ്റ്റോര്‍ സന്ദര്‍ശിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

സഹോദരി വിറ്റ്നി ഹെൻറിക്വസിനൊപ്പമാണ് ആംബര്‍ ഡിസ്കൗണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറായ ടിജെ മാക്സിലെത്തിയത്. ഇവിടെ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് സ്റ്റോറിന്‍റെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന ആംബറിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രിഡ്ജ്ഹാംപ്ടണിലെ സ്റ്റോറിലാണ് ആംബറെത്തിയത്. വസ്ത്രങ്ങള്‍ വച്ച റാക്കുകള്‍ അവര്‍ വിശദമായി പരിശോധിച്ചു. വെളുത്ത ലിനന്‍ പാന്‍റുകളെക്കുറിച്ചും അവര്‍ സംസാരിച്ചതായി സ്റ്റോര്‍ അധികൃതര്‍ പറഞ്ഞു. രണ്ടു പേരും ബാസ്കറ്റ് നിറയെ വസ്ത്രങ്ങള്‍ വാങ്ങി. എന്നാല്‍ തനിക്ക് നേരെ ക്യാമറ തിരിയുന്നതു കണ്ടപ്പോള്‍ ആംബര്‍ പൊട്ടിച്ചിരിച്ചു.സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറയുമ്പോഴും നടി ഈയിടെ സ്വകാര്യജെറ്റില്‍ യാത്ര ചെയ്തത് ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു.


2015ലാണ് ആംബറും ജോണി ഡെപ്പും വിവാഹിതരാകുന്നത്. 2017ല്‍ വേര്‍പിരിയുകയും ചെയ്തു. 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ആംബര്‍ വെളിപ്പെടുത്തിയിരുന്നു. ഡെപ്പിന്‍റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുത്തു. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായിട്ടായിരുന്നു വിധി. ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്. ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേഡ് കുറ്റക്കാരിയാണെന്നായിരുന്നു കണ്ടെത്തൽ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News